തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ചയാകും.
പാര്‍ട്ടിയില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്ന നിലപാട് യോഗത്തില്‍ എ ഗ്രൂപ് കൈകൊള്ളുമെന്നാണ് സൂചന. ഹൈക്കമാന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നേതൃയോഗം സമിതിയെയും നിയോഗിച്ചേക്കും. നിയമസഭാ കക്ഷി നേതൃസ്ഥാനത്തും കെപിസിസി അധ്യക്ഷ സ്ഥാനത്തും പൊളിച്ചെഴുത്ത് വേണമെന്നാണ് ആവശ്യം.
സംഘടനയുടെ അടിത്തട്ട് മുതല്‍ സമ്പൂര്‍ണ മാറ്റം വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ തിരക്കിട്ട നേതൃമാറ്റം വേണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പൊതുസമ്മതരും കാര്യ ശേഷിയുമുള്ള നേതാക്കളെയാണ് സംഘടനയ്ക്ക് ആവശ്യം. അതിനായി സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ അഭിപ്രായങ്ങളും ഇന്നത്തെ യോഗത്തില്‍ വിലയിരുത്തും. ഇതിന് ശേഷമായിരിക്കും ഹൈക്കമാന്റ് അന്തിമ തീരുമാനം എടുക്കുക. അതേസമയം തന്നെ ഉന്നംവച്ച് നേതാക്കളില്‍ പലരും നടത്തുന്ന പ്രസ്താവനകളില്‍ അസ്വസ്ഥനാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍നിര നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് രണ്ടാംനിര നേതാക്കള്‍ തനിക്കെതിരെ തിരിയുന്നത് എന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തല്‍.