തിരുവനന്തപുരം: ജനിച്ച നാള് മുതല്‍ പിതാവിന്റെ സര്‍വ്വാധികാരങ്ങളും കണ്ടുവളര്‍ന്ന മകന് അധികാരമില്ലാതിരിക്കാന് കഴിയാതെയായി, അധികാരമുള്ളവര്‍ വിളിച്ചപ്പോള്‍ ആ വഴിക്കങ്ങ് പോയി. അതിനെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ജോഡോയാത്രികയുമായിരുന്ന ഷീബ രാമചന്ദ്രന്.. അനിലിനെ തെറ്റ് പറയാനാവില്ല. തെറ്റ് പറയേണ്ടത് ചിലര്‍ക്ക് മാത്രം എന്നും അധികാരം നല്കിയ കോണ്‍ഗ്രസിനെയാണ് (നേതൃത്വം) അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ഭാഗത്തും തെറ്റുണ്ട്…അനില്‍ ആന്റണിയെ തെറ്റ് പറയാന്‍ പറ്റില്ല. അനില്‍ ആന്റണി ജനിക്കുമ്പോാള് പിതാവ് രാജ്യസഭാ അംഗമാണ്(1985-91), പിന്നീട് 4 തവണയായി ആകെ 28 വര്‍ഷം രാജ്യസഭാ എം.പിയായി. ഇതിനിടെ പ്രതിപക്ഷനേതാവും രണ്ടുതവണ മുഖ്യമന്ത്രിയുമായി, ആകെ മൂന്ന് തവണയായി 6 വര്‍ഷം മുഖ്യമന്ത്രിയും 20 വര്‍ഷം എം.എല്‍.എയും. ഒപ്പം എട്ടുവര്‍ഷക്കാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും രണ്ടുവര്‍ഷം ഭക്ഷ്യ മന്ത്രിയുമായി. 2022ന് ശേഷം പിതാവ് അധികാരരാഷ്ട്രീയം ഒഴിയുമ്പോള്‍ അധികാരം മാത്രം കണ്ട് ശീലിച്ച മകന് അധികാരമുള്ള പുതിയ ഇടത്തേക്ക് പോയാല്‍ അനിലിനെ തെറ്റ് പറയാനാവില്ല. തെറ്റ് പറയേണ്ടത് ചിലര്‍ക്ക് മാത്രം എന്നും അധികാരം നല്കിയ കോണ്ഗ്രസ്സിനെയാണന്നും ഷീബ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
കെ. കരുണാകരന് കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ ഒപ്പം നില്കാതിരുന്ന പത്മജയെക്കുറിച്ചും ഷീബ ഓര്‍മിപ്പിച്ചു. ഇത് അനില്‍ ആന്റണിമാരുടെ പാര്‍ട്ടിയല്ല, പത്മജ വേണുഗോപാലിനേപ്പോലുള്ള പെണ്മക്കളുടെയും കൂടി പാര്‍ട്ടിയാണ്..’ ഷീബ വ്യക്തമാക്കി.
നേരത്തെ സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഷീബ രാമചന്ദ്രന് റിയാദിലെ ഇന്ദിര പ്രിയദര്‍ശിനി വനിതാവേദിയുടെ ആദ്യകാല ഭാരവാഹിയും റിയാദിലെ മോഡേണ്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ സൂപ്പര്‍വൈസറും വൈസ് പ്രിന്‍സിപ്പലുമായിരുന്നു. ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം 4080 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചിട്ടുണ്ട്.
ഫേസ്ബുക് കുറിപ്പില്‍നിന്ന്:
കോണ്‍ഗ്രസിന്റെ ഭാഗത്തും തെറ്റുണ്ട്…അനില്‍ ആന്റണിയെ തെറ്റ് പറയാന്‍ പറ്റില്ല. അനില്‍ ആന്റണി ജനിക്കുമ്ബോള്‍ പിതാവ് രാജ്യസഭാ അംഗമാണ്(1985-91),പിന്നീട് 4 തവണയായി ആകെ 28 വര്‍ഷം രാജ്യസഭാ എം.പിയായി. ഇതിനിടെ പ്രതിപക്ഷനേതാവും 2 തവണ മുഖ്യമന്ത്രിയുമായി,ആകെ 3 തവണയായി 6 വര്‍ഷം മുഖ്യമന്ത്രിയും 20 വര്‍ഷം എം.എല്‍.എയും ഒപ്പം 8 വര്‍ഷക്കാലം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും 2 വര്‍ഷം ഭക്ഷ്യ മന്ത്രിയുമായി. 2022ന് ശേഷം പിതാവ് അധികാരരാഷ്ട്രീയം ഒഴിയുമ്ബോ അധികാരം മാത്രം കണ്ട് ശീലിച്ച മകന് അധികാരമുള്ള പുതിയ ഇടത്തേക്ക് പോയാല്‍ അനിലിനെ തെറ്റ് പറയാനാവില്ല. തെറ്റ് പറയേണ്ടത് ചിലര്‍ക്ക് മാത്രം എന്നും അധികാരം നല്കിയ കോണ്‍ഗ്രസ്സിനെയാണ്.
എന്ന്….
എ.കെ. ആന്റണി യുടെ സുഹൃത്തും, കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി സ്വന്തം തടിമില്ലിനോട് ചേര്‍ന്ന് സ്ഥലം സൗജന്യമായി കൊടുത്ത്,പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചു കൊടുത്ത് ,പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ ഒന്നും ആഗ്രഹിക്കാതെ, നേടാന്‍ ശ്രമിക്കാതെ മരിച്ചു പോയ ഒരച്ഛന്റെ മകള്‍.
ലീഡര്‍ മരിച്ചപ്പോള്‍ മാതൃഭൂമി പത്രത്തിലെ തലക്കെട്ട് ‘യുഗാന്ത്യം’ എന്നായിരുന്നു. അതെ ലീഡറായിരുന്നു കോണ്‍ഗ്രസ്. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ലീഡര്‍ക്കൊപ്പം. നേതാക്കളും അണികളുമടക്കം കോണ്‍ഗ്രസ് പാര്‍ട്ടി പരിപൂര്‍ണ്ണമായി ലീഡര്‍ക്കൊപ്പം. ആ കാലഘട്ടത്തിലാണ് ലീഡര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. പതിനായിരക്കണക്കിന് കോണ്ഗ്രസുക്കാര് അന്ന് ലീഡര്‍ക്കൊപ്പം നിന്നു. പക്ഷേ, ലീഡറുടെ മകള്‍ പത്മജ വേണുഗോപാല്‍ അന്ന് ലീഡറുടെ ആ തീരുമാനത്തിനൊപ്പം നിന്നില്ല. ‘ഞാന്‍ ഈ ലോകത്ത് ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്നത് എന്റെ അച്ഛനെയാണ്, പക്ഷേ ഞാന്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കും’ എന്ന് അന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞപ്പോള്‍ അത് വിപ്ലവകരമായ ഒരു നിലപാടായിരുന്നു. ഞാന്‍ കോണ്‍ഗ്രസിനൊപ്പമാണ് എന്ന് പത്മജ വേണുഗോപാല്‍ അന്ന് ലീഡറോട് പറഞ്ഞപ്പോള്‍ അന്ന് മാത്രമല്ല ഇന്ന് ചിന്തിക്കുമ്ബോഴും പലര്‍ക്കും ചിന്തിക്കാന്‍പോലും പറ്റാത്ത വിപ്ലവകരമായ ഉറച്ച നിലപാടാണത്.. ഇത് അനില്‍ ആന്റണിമാരുടെ പാര്‍ട്ടിയല്ല. കോണ്‍ഗ്രസ് പത്മജ വേണുഗോപാലിനേപ്പോലുള്ള പെണ്മക്കളുടെയും കൂടി പാര്‍ട്ടിയാണ്….