ന്യൂഡല്‍ഹി : ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചത്. പാര്‍ലമന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് കിരണ്‍ കുമാര്‍ റെഡ്ഡിക്ക് അംഗത്വം നല്‍കിയത്. നാല് തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. സ്പീക്കര്‍, ചീഫ് വിപ്പ് പദവികളും വഹിച്ചിട്ടുണ്ട്. അവിഭക്ത ആന്ധ്രാപദേശിലെ അവസാന മുഖ്യമന്ത്രിയായിരുന്നു. ആന്ധ്രാ പ്രദേശ് വിഭജിക്കാനുള്ള തീരുമാനത്തിന് അദ്ധേഹം എതിരായിരുന്നു.
2014 ല്‍ സ്വന്തം പാര്‍ടിയുണ്ടാക്കി കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയെങ്കിലും പിന്നീട് പാര്‍ടിയിലേക്ക് മടങ്ങിവരികയായിരുന്നു. കഴിഞ്ഞ മാസം 11 നാണ് കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചുകൊണ്ട് പാര്‍ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് കിരണ്‍ കുമാര്‍ റെഡ്ഡി കത്ത് നല്‍കിയത്.