ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ച കൊന്ന കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ നടപടിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് മേനക ഗാന്ധി. നിങ്ങള്‍ക്ക് നിയമം കൈയിലെടുക്കാന്‍ കഴിയില്ല. അവരെ(പ്രതികളെ) എന്തുവന്നാലും കോടതി തൂക്കിക്കൊല്ലുമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കും മുമ്പ് അവരെ വെടിവയ്ക്കാന്‍ പോകുകയാണെങ്കില്‍, കോടതികളും നിയമവും പോലീസും എന്തിനാണെന്നും മേനക ചോദിച്ചു.
കഴിഞ്ഞ മാസം 28-നാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാ റുകാരിയാണ് മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.