മുവാറ്റുപുഴ: മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചരണാര്‍ത്ഥം നവംബര്‍ 11ന് പായിപ്രയില്‍ നടക്കുന്ന സമ്മേളനത്തിന്റ ഭാഗമായി പായിപ്രയില്‍ തലമുറ സംഗമം നടത്തി. മുപ്പതോളം മുതിര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പതാക ഉയര്‍ത്തിയത് തലമുറ സംഗമത്തില്‍ പ്രധാന ആകര്‍ഷണമായി.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അലി പായിപ്ര, ജനറല്‍സെക്രട്ടറി നിസാം തെക്കേക്കര, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി എ ബഷീര്‍,പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ഇബ്രാഹിം, നിയോജക മണ്ഡലം ഭാരവാഹികളായ പി എച്ച് ഇല്യാസ്, വി എ ഇബ്രാഹിം, പി എച്ച് മൈതീന്‍ കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി. മുസ്ലിംലീഗ് നേതാക്കളായ കെ കെ ഇബ്രാഹിം, പി എസ് റഷീദ്, ടി എസ് കെ മൈതീന്‍,എം കെ ഹസ്സന് ഹാജി,വി ഇ നാസര്‍,നാസര്‍ പുതിയേടത്ത്, ഷാഫി മുതിരക്കാല,റമീസ് മുതിരക്കാലയില്‍, ലത്തീഫ് ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.