മൂവാറ്റുപുഴ : എറണാകുളം ജില്ലാ പ്രവാസി ഹരിത സഹകരണസംഘം പ്രസിഡന്റായി സാജിത സീതിയും, വൈസ് പ്രസിഡന്റായി കെ.പി. മുഹമ്മദും, ഹോണറിറി സെക്രട്ടറിയായി അജു മാറാട്ടിലും തിരഞ്ഞെടുക്കപ്പെട്ടു.
ഭരണസമിതി അംഗങ്ങളായി കെ.കെ. അലി, സി.കെ.ബീരാന്, സി.കെ.ബീരാന്, സലിം എടയപ്പുറം, അന്‍വര്‍ കൈതാരം, വി.എം.നാസര്‍, പി.സി.രാജന്, പി.എം.ഷമീര്‍, സിമ്പില്‍ സിദ്ദീക്ക്, ഷരീഫ അലിയാര്, നദീറ ഹുസൈന്, എന്നിവരെയും തിരഞ്ഞെടുത്തു. നിയമ ഉപദേശകനായി അഡ്വ. കെ.എം.ഹസൈനാരിനെയും ഇന്റേണല്‍ ഓഡിറ്റര്‍മാരായി അന്‍വര്‍ സാദിക്ക്, സലിം മുക്കണ്ണി എന്നിവരെ നിയമിച്ചു. സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ പി.എന്‍. ബിജു റിട്ടേണിങ് ഓഫീസറായിരുന്നു. അനുമോദന യോഗത്തില്‍ മുസ്ലിം ലീദ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ.ബീരാന്, കെ.കെ.അലി, കെ.എം.ഹസൈനാര്‍, എം.എം.സീതി എന്നിവര്‍ സംബന്ധിച്ചു.