കൊച്ചി: ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന പി.വി ശ്രീനിജനെയും കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റാക്കി. മുന്‍ കെ എസ് യു- യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പി വി ശ്രീനിജന് ഇനി സി പി എമ്മില്‍. ശ്രീനിജന്റെ പാര്‍ട്ടി അംഗത്വം സി പി എം അംഗീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ കാന്‍ഡിഡേറ്റ് അംഗത്വം കിട്ടിയ ശ്രീനിജന് ഇനി ബ്രാഞ്ച് യോഗങ്ങളില്‍ പങ്കെടുക്കാം.ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ശ്രീനിജന്
മഹാരാജാസ് കോളേജിലും പിന്നീട് ലോകോളേജിലും കെഎസ്യു നേതാവായിരുന്ന ശ്രീനിജന് സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ മരുമകന് കൂടിയാണ്. 2006 ല്‍ ഞാറയ്ക്കലില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സിപിഎമ്മിലെ എം കെ പുരുഷോത്തമനോട് തോല്‍ക്കുകയും ചെയ്തു. 2011 ലെ തെരഞ്ഞെ ടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ശ്രീനിജന് ഇടതുപക്ഷ ത്തേക്ക് ചാഞ്ഞത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിനായി പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തു. അതിന് ശേഷം സിപിഎമ്മിനോട് അനുഭാവം കാട്ടിയ അദ്ദേഹം പിന്നീട് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ആരോപണ വിധേയനായതോടെയാണ് ശ്രീനിജന് പാര്‍ട്ടിക്ക് അനഭിമതനാകുന്നത്. 2011-ല്‍ കുന്നത്തുനാട്ടു നിന്നും മത്സരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാര്‍ട്ടിക്കുളളില്‍ തന്നെ എതിര്‍പ്പിന് കാരണമായിരുന്നു. പാര്‍ട്ടിയിലെ ഏതാണ്ടെല്ലാ നേതാക്കളുടെയും അതൃപ്തിക്ക് ഇരയായതോടെ ശ്രീനിജന് പാര്‍ട്ടി വിടാന്‍ തീരുമാനിക്കുകയായിരുന്നു.ഒരു ഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിക്ക് തൊട്ടരികില്‍ വരെ എത്തിയിരുന്നു കോണ്‍ഗ്രസ്സിലെ ദളിത് മുഖമായിരുന്ന പി വി ശ്രീനിജന്. കെ ജി ബാലകൃഷ്ണന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് ശ്രീനിജനും ഭാര്യ കെ ബി സോണിക്കും (കെജി ബാലകൃഷ്ണന്റെ മകള്‍) എതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളാണ് ശ്രീനിജന് പാര്‍ട്ടിയിലുണ്ടായിരുന്ന പിടി നഷ്ടപ്പെടാനുളള കാരണം. കോടതികളിലൂടെ കേസുകളില്‍ നിന്നും തലയൂരാന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. കോണ്‍ഗ്രസില്‍ ഐ വിഭാഗക്കാര നായിരുന്ന ശ്രീനിജന് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ വിഭാഗവുമായി അടുത്തതോടെ ഐ വിഭാഗം കൈവിട്ടിരുന്നു