മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 19 ന് മൂവാറ്റുപുഴയില്‍ റാലിയും പൊതുസമ്മേളനവും നടക്കും.
പതിനായിരക്കണക്കിന് ജനങ്ങള്‍ അണിനിരക്കുന്ന ബഹുജന റാലി നെഹ്രു പാര്‍ക്കില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി കെ.എസ്.ആര്.ടി.സി പരിസരത്ത് സമാപിക്കും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ എല്‍ ഡി എഫ് ന്റെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് എല്‍ ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍.അരുണ്‍ അറിയിച്ചു.