തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോ?ഗത്തിന് ഇന്ന് തുടക്കം. രണ്ടു ദിവസമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക. എഐ ക്യാമറ വിവാദങ്ങള്‍ക്കിടെയാണ് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും കാമറ വിവാദം ചര്‍ച്ചയായില്ല. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗങ്ങളിലും ഇതുതന്നെയാവും സ്ഥിതി. ിഷയം സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാമര്‍ശിച്ചില്ലെന്നാണ് സൂചന. സംഘടനാ വിഷയങ്ങള്‍ മാത്രമാണ് ഇന്നലെ ചര്‍ച്ച ചെയ്തത്. വിവിധ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്ക് വന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി അടക്കമുളള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടുകളും സംശ്താന കമ്മിറ്റിയില്‍ ചര്‍ച്ച ചെയതേക്കും.