കോതമംഗലം : മണ്ഡലത്തില്‍ അനുവദിച്ചതും നടപ്പിലാക്കിയതുമായ വികസന പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയും ജനങ്ങളെ നേരില്‍ കണ്ട് വോട്ട് തേടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. ഇന്നലെ കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് ബ്ലോക്ക് പരിധിയിലായിരുന്നു ഡീനിന്റെ സ്ഥാനാര്‍ത്ഥി പര്യടനം.
രാവിലെ പിണ്ടിമന പഞ്ചായത്തിലെ അയിരൂര്‍പാടത്ത് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം ഉദ്ഘാടനം നിര്വഹിച്ചായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനത്തിന് യുഡിഎഫ് തുടക്കമിട്ടത്. തരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം ബോംബ് ചിഹ്നമായി സ്വീകരിക്കുമെന്ന് ബല്‍റാം പരിഹസിച്ചു. മോദിയെ പോലെ നാട്ടില്‍ കലാപം സൃഷ്ടിച്ചും വര്‍ഗീയത പറഞ്ഞും വോട്ട് പെട്ടിയിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഷിബു തെക്കുംപുറം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.യു കുരുവിള, കെ.പി ബാബു, എസ് അശോകന്, ഇ.എം മൈക്കിള്‍, എ.റ്റി പാലോസ്, പി.കെ മൊയ്തു, എ.ജി ജോര്‍ജ്, അബു മൊയ്തീന്, പിപി ഉതുപ്പാന്, എം.എസ് എല്‍ദോസ്, ബാബു ഏലിയാസ്, ഷെമീര്‍ പനക്കന്‍, ജെസി സാജു എന്നിവര്‍ സംസാരിച്ചു.
പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, നേര്യമംഗലം, കവളങ്ങാട് എന്നി മണ്ടലങ്ങളിലൂടെയാണ് ഇന്നലെ ഡീന്‍ കുര്യാക്കോസ് പര്യടനം നടത്തിയത്. രാവിലെ തൈക്കവുംപടി, മുത്തംകുഴി, ചേലാട്, മാലിപ്പാറ, കുളങ്ങാട്ടുകുഴി, വെട്ടാംപാറ, ഭുതത്താന്ക്കെട്ട്, വാടാട്ടുപാറ, അരീക്കസിറ്റി, ചെങ്കര, ഊഞ്ഞാപ്പാറ, കഞ്ഞിറക്കുന്ന്, നാടുകാണി, പുന്നേക്കാട്, തട്ടേക്കാട്, ഞായപ്പിള്ളി, ഉരുളന്തണ്ണി, പിണവൂര്‍കുടി എന്നിവിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തി.
ഉച്ചക്ക് ശേഷം പന്തപ്ര കോളനി, കൂവപ്പാറ, പൂയംകുട്ടി, മണികണ്ഠന്‍ചാല്‍, വെളിയേല്‍ചാല്‍, പാലമറ്റം, ആവോലിച്ചാല്‍, ചെമ്പന്‍കുഴി, നീണ്ടപാറ, വെള്ളാപ്പാറ, പുത്തന്‍ കുരിശ് എന്നിവിടങ്ങളില്‍ എത്തിയ ഡീന്‍ കുര്യാക്കോസിന് സമൂഹത്തിന്റെ വിവിധ മേഖലയിലെ ജനങ്ങള്‍ നല്‍കിയത് ഉജ്ജ്വല സ്വീകരണമാണ്. വൈകിട്ട് തേങ്കോട്, പരീക്കണ്ണി, ഊന്നുകല്‍, ഉപ്പുക്കുളം, പെരുമണ്ണൂര്‍, കാട്ടാട്ടുകുളം, കണ്ണാടികോട്, വാളച്ചിറ, നെല്ലിമറ്റം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കവളങ്ങാട് കവലയില്‍ സമാപിക്കും. സമാപന സമ്മേളനം മുന്‍മന്ത്രി ടി.യു കുരുവിള ഉദ്ഘാടനം ചെയ്യും.