തൃശൂര്‍: ആദായനികുതി വകുപ്പ് പരിശോധനക്ക് പിന്നാലെ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 1998 ല്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇപ്പോള്‍ അഞ്ച് കോടി പത്തുലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി ഫിക്സഡ് ഡിപ്പോസിറ്റാണ്.
പാര്‍ട്ടി നല്കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. ഒരു കോടി ഫിക്സഡ് ഡിപ്പോസിറ്റാണ് ഈ അക്കൗണ്ടിലുള്ളത്. ഏപ്രില്‍ മാസത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ആദായനികുതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.