ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്തു. ഫോണില്‍ നിന്നും പണം തട്ടിപ്പിന് ശ്രമം നടത്തിയതായി വേണുഗോപാലിന്റെ സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി.
വേണുഗോപാലിന്റെ മൊബൈല്‍ നമ്പര്‍ വ്യജമായി ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഭവം അന്വേഷിച്ച് എത്രയും വേഗം നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു. .വേണുഗോപാലാണെന്ന പേരില്‍ ആളുകളെ ഫോണില്‍ വിളിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ രേഖകകള്‍ ചോദിക്കുകയായിരുന്നു. ഇതിന് പുറമേ വിളിക്കുന്നവര്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും പരാതിയല്‍ ഉന്നയിച്ചു. ഫോണ്‍വിളികളുമായി ബന്ധമില്ലെന്നും ആള്‍മാറാട്ടം നടത്തി അജ്ഞാതര്‍ തട്ടിപ്പിനുശ്രമിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു.