ചെന്നൈ: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന് വിജയ് വന്നത് സൈക്കിളില്‍. ഇന്ധന വിലയില്‍ പ്രതിഷേധിച്ചാണ് നടന്റെ നീക്കം. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.