കോതമംഗലം: ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കോതമംഗലത്തിന്റെ താരമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ്. മീനച്ചൂടിലും തളരാത്ത ആവേശത്തോടെയാണ് ഓരോ മേഖലയിലും നാട്ടുകാര്‍ സ്വീകരണം ഒരുക്കിയത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് പ്രവര്‍ത്തകര്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലൂടെയും സ്ഥാനാര്‍ത്ഥിയെ ആനയിച്ചത്. ആളുകളുടെ പങ്കാളിത്തം മൂലം മണിക്കൂറുകള്‍ വൈകിയാണ് സ്ഥാനാര്‍ത്ഥിക്ക് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്താന്‍ കഴിഞ്ഞത്.
രാവിലെ കാരക്കുന്നം പള്ളിപ്പടിയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ ഇന്നലത്തെ
പര്യടനം ആരംഭിക്കുന്നത്. മുന്‍ എം.എല്‍ .എ ടി യു കുരുവിള ഉദ്ഘാഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് കെ.പി ബാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ സജീവ്, പി.പി ഉതുപ്പാന്, എ.ജി ജോര്‍ജ്, അഡ്വ. മാത്യു ജോസഫ്, മൈതീന്‍ മുഹമ്മദ്, പി.കെ മൊയ്തു, അഡ്വ. അബു മൊയ്തീന്, പി.എസ്.എം സാദിഖ്, എ.ടി പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്ന്ന്പുതുപ്പാടി, മുളവൂര്‍ കവല, കറുകടം, ഷാപ്പുംപടി, മാതിരപ്പിള്ളി, തെക്കേവെണ്ടുവഴി,
ഷാപ്പുംപടി, കരിമ്പന പാറ ,കൊട്ടംകുഴി, എംഎം കവല ,ചെറുവത്തൂര്‍ കവല ,പൂവത്തൂര്‍, കുറ്റിലഞ്ഞി, സൊസൈറ്റി പടി, ഇരമല്ലൂര്‍ റേഷന്‍ കടപ്പടി, ഇരമല്ലൂര്‍ പള്ളിപ്പടി,314 കവല ചുവപ്പoകുന്ന്, ഇന്ദിരാഗാന്ധി കോളേജ് ജംഗ്ഷന്, ഇളമ്പ്ര മറ്റത്തി പീടിക, നങ്ങേലിപ്പടി, നെല്ലിക്കുഴി കവല, കമ്പനിപ്പടി, ഇരുമല പടി, പടിഞ്ഞാറേ കവല,
ഗ്രീന്‍വാലി സ്കൂള്‍പടി, തൃക്കാരിയൂര്‍ കവല ,ആയക്കാട് കവല, നാഗഞ്ചേരി തുരങ്കം കവല, ഹൈസ്കൂള്‍ കവല, പ്ലാമൂടി, മുട്ടത്ത് പാറ ,ഉപ്പുകണ്ടം ചേറങ്ങനാല്‍, മദ്രസ പള്ളിപ്പടി, മുത്തം കുഴി കവല, എരപ്പൂങ്കല് കവല, പൂച്ച കുത്ത്,വെട്ടാം പാറ, വെറ്റിലപ്പാറ, കുളങ്ങാട്ട് കുഴി, മാലിപ്പാറ സൊസൈറ്റി പടി, ചെമ്മീന്‍ കുത്ത്, കീരംപാറ കവല, ചെങ്കര, ഭൂതത്താന്‍കെട്ട് ,പുന്നേക്കാട് ,വെളി യേല്‍ ചാല്. പാലമറ്റം, കാഞ്ഞിരം കുന്ന് ,നാടുകാണി, തോണി കണ്ടം ചേലാട് രാമല്ലൂര്‍ കപ്പേള പടി , മലയിന്‍കീഴ്, വലിയ പാറ, കുത്തുകുഴി, കോഴിപ്പിള്ളി കവല എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തങ്കളയില് പര്യടനം സമാപിച്ചു.