ആലപ്പുഴ: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിക്ക് സ്ഥാനാര്‍ത്ഥിപോലുമില്ലാത്ത വയനാട്ടിലെ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്റെ മത്സരം പരിഹാസ്യമാണ്. ബദല്‍ നയത്തോട് കൂടിയ മതേതര സര്‍ക്കാരാണ് രാജ്യത്ത് വരേണ്ടത്. കോണ്‍ഗ്രസുകാരെ തെരഞ്ഞെടുത്താല്‍ ചിലപ്പോള്‍ പെട്ടെന്ന് തന്നെ അവര്‍ ബിജെപി ആയേക്കാം. വിശ്വസിക്കാന്‍ പറ്റാത്ത വിഭാഗമാണ് കോണ്‍ഗ്രസെന്നും പിണറായി വിജയന് വിമര്‍ശിച്ചു.
വിശ്വാസ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം വോട്ട് നല്‍കേണ്ടത്. ഏത് സമയവും ബിജെപിയാകാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിന് വോട്ട് നല്കുന്നതില് അര്‍ത്ഥമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.