തൊടുപുഴ: സിപിഐഎം ഇടുക്കി ജില്ല സെക്രട്ടറിയായി സി വി വര്‍ഗീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 1982 ല്‍ ഡിവൈഎഫ്ഐ ഇടുക്കി ഏരിയാ സെക്രട്ടറിയും 86 ല്‍ ജില്ലാ പ്രസിഡന്റും 87 മുതല്‍ 97 വരെ ജില്ലാ സെക്രട്ടറിയുമായിരുന്നു സി വി വര്‍ഗീസ്. 1991 മുതല്‍ 97 വരെ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായി. 2006 ലും 2011 ലും റോഷി അഗസ്റ്റിനെതിരെ ഇടുക്കിയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു.
1991 ല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി. 1997 ല്‍ ഇടുക്കി ഏരിയാ സെക്രട്ടറിയും 2001 മുതല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായി. 2022ല്‍ കുമളി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി.
കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, കെ എസ് ആര് ടി സി ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍, സുഭിക്ഷകേരളം, പാലിയേറ്റീവ് കെയര്‍, എകെഎസ്, ഇടുക്കി മെഡിക്കല്‍ കോളജ് എച്ച്എംസി മെമ്പര്‍ എന്നീ ചുമതലകളും വഹിച്ചു. കട്ടപ്പന, തങ്കമണി, ബഥേല്‍ സഹകരണ ആശുപത്രിയുടെ സ്ഥാപകനാണ്.