പത്തനംതിട്ട: പത്തനംതിട്ട പിടിക്കാന്‍ ഇക്കുറി പി.സി ജോര്‍ജിനെ രംഗത്തിറക്കാന്‍ ബിജെപി. പാര്‍ട്ടിയുടെ സുരക്ഷിത മണ്ടലമായ ഇവിടെ ക്രൈസ്തവ വോട്ടുകള്‍കൂടി ലക്ഷ്യം വച്ചാണ് പിസിയെ രംഗത്തിറക്കാന്‍ നേതൃത്വം ശ്രമിക്കുന്നത്. അടുത്തിടെയാണ് പിസി പൂര്‍ണ്ണമായി ബിജെപിയിലെത്തിയത്. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പി സി ജോര്‍ജ്പറഞ്ഞു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പാണ് പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നത്. ജനപക്ഷം ബിജെപിയില്‍ ലയിക്കും. ലയന സമ്മേളനം ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കും. മുഴുവന്‍ സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ക്കും ബിജെപി മെമ്പര്‍ഷിപ്പ് നല്‍കും. ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരായി ഇതോടെ ജനപക്ഷ പ്രവര്‍ത്തകര്‍ മാറും. ഒരാള്‍ പോലും ബിജെപിയില്‍ ലയിക്കുന്നതിന് എതിര് പറഞ്ഞിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രയുമെ പറയാനാകു. എന്നായിരുന്നു പി സി ജോര്‍ജിന്റെ വാക്കുകള്‍.
2023 ജനുവരി 31 ന് ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും എന്‍ഡിഎ മുന്നണിയുടെ ഭാഗമാകാനുള്ള താല്പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജോര്‍ജിന്റെ വരവില്‍ നേട്ടംകൊയ്യാമെന്ന് പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.