മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചു. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണര്‍ക്ക് കൈമാറി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.