തൊടുപുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിനായി പ്രചാരണത്തിനിറങ്ങി നടന് ജാഫര്‍ ഇടുക്കി. തൊടുപുഴ മണ്ഡലത്തിലെ പ്രചരണത്തിലാണ് ജാഫര്‍ ഇടുക്കി എത്തിയത്. ജാഫര്‍ ഇടുക്കിയുടെ പിതാവ് മൊയ്തീന് കുട്ടി ഷാള്‍ അണിയിച്ച് ജോയ്സിനെ സ്വീകരിച്ചു. ചാക്കപ്പന് കവലയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ച പര്യടനത്തില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.
ഇരുവരും അയല്‍വാസികളും ബാല്യകാല സുഹൃത്തുക്കളുമാണെന്നും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് ജയിക്കേണ്ടത് അനിവാര്യമാണെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു. കലാകാര?ാര്‍ ഭൂരിഭാഗവും ഇടതുപക്ഷക്കാര്‍ ആണെന്നും കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിക്ക് ഇടതുപക്ഷത്തിന് ശക്തിപകരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്ഥാനാര്‍ഥിയുടെ പര്യടന വാഹനത്തില്‍ ഉടുമ്പന്നൂര്‍ വരെ ജോയ്സ് ജോര്‍ജിനെ അനുഗമിച്ച ജാഫര്‍ ഇടുക്കി ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചു.