കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ അമരന്മാരുടെ നെട്ടോട്ടം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്തുണ്ട്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും രംഗത്തുണ്ട്.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍, മുന്‍മന്ത്രി ശൈലജയ്ക്ക് പുറമെ, ശൈലജ കെ കെ, ശൈലജ കെ, ശൈലജ പി എന്നിവരാണ് മത്സര രംഗത്തുള്ളത്. ഷാഫി, ഷാഫി ടിപി എന്നിവരാണ് ഷാഫി പറമ്പിലിന്റെ അപരന്മാരായി മത്സരരംഗത്തുള്ളത്. അപരന്മാരായ ഷാഫിമാരും ശൈലജമാരും വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണനും മത്സരരംഗത്തുണ്ട്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. അതിനു ശേഷമേ ഏതൊക്കെ സ്ഥാനാര്‍ത്ഥികള്‍ അവശേഷിക്കുമെന്നതിന്റെ അന്തിമ ചിത്രം വ്യക്തമാകൂ.