തിരുവനന്തപുരം: എല്‍.ഡി.എഫ്. തുടര്‍ച്ചയായി മൂന്നാമതും ഭരണത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം തുറമുഖം, സ്റ്റാര്‍ട്ടപ്പ് കുതിപ്പ്, വ്യവസായനിക്ഷേപം, പശ്ചാത്തലസൗകര്യ വികസനം, സാമൂഹികസുരക്ഷ തുടങ്ങിയ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് സി.പി.എം. സംസ്ഥാനസമ്മേളനത്തിനുമുന്നോടിയായി മാധ്യമങ്ങള്‍ക്കയച്ച ലേഖനത്തിലാണ് മുഖ്യമന്ത്രി ഭരണ തുടര്‍ച്ച അവകാശപ്പെട്ടത്. ആത്മവിശ്വാസം പങ്കുവെച്ചത്.
സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ തടയാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും മുസ്ലിംലീഗും ഒറ്റക്കെട്ടാണെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കര്‍ഷകരോഷം ലോക്സഭാതിരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി.ക്കെതിരേ പ്രതിഫലിച്ചിട്ടും അവിടങ്ങളില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പി.യെ എതിര്‍ക്കുന്ന മറ്റു പ്രതിപക്ഷപാര്‍ട്ടികളോട് കോണ്‍ഗ്രസ് പുലര്‍ത്തുന്ന ധാര്‍ഷ്ട്യ സമീപനത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹി തിരഞ്ഞെടുപ്പ്. ഹരിയാണയിലും പ്രാദേശികകക്ഷികളോട് കോണ്‍ഗ്രസ് ഇതേ നിലപാടെടുത്തു. ബി.ജെ.പി.യെ തോല്പ്പിക്കുകയല്ല, ജയമുറപ്പാക്കിക്കൊടുക്കലാണ് കോണ്‍ഗ്രസിന്റെ പണി. കോണ്‍ഗ്രസിനെ വിശ്വസിക്കാനാവുമോയെന്ന് മുസ്ലിംലീഗിനെപ്പോലുള്ള പാര്‍ട്ടികള്‍ ചിന്തിക്കണം -മുഖ്യമന്ത്രി പറഞ്ഞു. മതേതര-ജനാധിപത്യ ഐക്യത്തിനുപകരം, എസ്.ഡി.പി.ഐ., ജമാത്തെ ഇസ്ലാമി എന്നിവയുമായി സഖ്യമുണ്ടാക്കുന്നതാണ് കോണ്‍ഗ്രസ് നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.