കേരളത്തില്‍ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തന്റെ പരിപാടിക്ക് വിവാദങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷന്മാരെ ഈ വിവരം അറിയിച്ച തീയതി അടക്കം തന്റെ കൈയിലുണ്ട്. എന്തെങ്കിലും പരാതികള്‍ ഉയരുന്നുണ്ടെങ്കില്‍ അതിനു മറുപടി നല്‍കും.
ജില്ലയിലെ സന്ദര്‍ശനം സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ എംപി. അറിയിച്ച തിയ്യതിയും ഫോണ്‍ കോളും ആരാണ് സംസാരിച്ചതെന്നും തങ്ങള്‍ക്കറിയാം. ഒരു സംഘടന പരിപാടി നിശ്ചയിക്കുമ്പോള്‍ അവരാണ് ആദ്യം നേതൃത്വത്തെ ഇക്കാര്യം അറിയിക്കേണ്ടതെന്നും തരൂര്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഞങ്ങള്‍ നിങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ടെന്ന് മര്യാദപൂര്‍വ്വം പറയാറുണ്ട്. 14 വര്‍ഷമായി തുടരുന്ന കാര്യമാണത്. ഇതുവരേയും ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതി അയച്ചാല്‍ മറുപടി കൊടുക്കാനും അറിയാം.’ തരൂര്‍ മറുപടി നല്കി.
ഒരു വിഭാഗവും തന്നോടൊപ്പമില്ല, ഒറ്റക്കാണെന്നും തരൂര്‍ പറഞ്ഞു. രാഷ്ട്രീയചരിത്രത്തില്‍ ഒരിക്കലും ഒരു ഗ്രൂപ്പില്‍ അംഗമായിട്ടില്ല. എന്തുകൊണ്ടാണ് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ചോദിക്കുന്നതെന്നും തരൂര്‍ ചോദിച്ചു. വിഭാഗീയത ഉണ്ടാവരും ഒരുമിച്ച് നില്‍ക്കണമെന്നാണ് മുസ്ലീം ലീഗിനെ പോലും താനും ആഗ്രഹിച്ചു. ഒരിക്കല്‍ അക്കാര്യം പറഞ്ഞതുമാണ്. എ, ഐ ഗ്രൂപ്പുകള്‍ മതിയായി. യുണൈറ്റഡ് കോണ്‍ഗ്രസാണ് വേണ്ടതെന്നും തരൂര്‍ ആവര്‍ത്തിച്ചു.