കള്ളക്കടത്തുകാരുടെയും ദേശവിരുദ്ധ പ്രവര്‍ത്തകരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും കുമ്മനം രാജശേഖരന്. സത്യസന്ധതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് പുറത്തു പോകണമെന്ന് കുമ്മനം പറഞ്ഞു. കാരണം സ്വര്‍ണ കടത്ത് ആഗോള വിഷയമാണ്. ഇന്നലെ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തി കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റി എന്ന് സമ്മതിച്ചു. സ്വര്‍ണകടത്തില്‍ നാടിന് തന്നെ സംസ്ഥാന സര്‍ക്കാര്‍ ഭീഷണി ഉയര്‍ത്തി. മുഖ്യമന്ത്രി ആ തെറ്റും തിരുത്തേണ്ടി വരുമെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു.