മുംബൈ: നാല് സംസ്ഥാനങ്ങളില്‍ പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ച് ബിജെപി. തെലങ്കാന, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അദ്ധ്യക്ഷന്മാരെ നിയോഗിച്ചിരിക്കുന്നത്. തെലങ്കാനയില്‍ ജി. കിഷന് റെഡ്ഡിയും ഝാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ബബുലാല്‍ മറാന്ദിയും പഞ്ചാബില്‍ സുനില്‍ ജാഖറുമാണ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷന്മാര്. ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ ഡി. പുരന്ദേശ്വരിയാണ് ആന്ധ്രാപ്രദേശില്‍ പാര്‍ട്ടി അദ്ധ്യക്ഷ. ദേശീയ നിര്‍വാഹക സമിതിയില്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.