കണ്ണൂര്‍: ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി രാഹുല്‍ ഗോപിദാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ കാര്യലയത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ രാഹുലിനെയും അനുയായികള്‍ക്കും അംഗത്വം നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
കണ്ണപുരം ഇടക്കേപ്പുറം സ്വദേശിയാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന രാഹുല്‍ ഗോപിദാസ്. ഒരുവര്‍ഷം മുന്‍പാണ് രാഹുല്‍ ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. തലശ്ശേരിയിലെ പ്രശസ്തനായ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമായ കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രന് ചന്ദ്രോത്ത്, സിനിമാ സംവിധായകന് മനുകൃഷ്ണ, ജനതാദള്‍ (ട) ജില്ലാ ജനറല്‍ സെക്രട്ടറി എം.പി. ജോയ് എന്നിവരും ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.