മൂവാറ്റുപുഴ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂവാറ്റുപുഴയ്ക്ക് ലഭിച്ചത് രണ്ട് എംപിമാരെ. നിയുക്ത ഇടുക്കി എംപി ഡീന്‍കുര്യാക്കോസും നിയുക്ത കോട്ടയം എംപി ഫ്രാന്‍സീസ് ജോര്‍ജും മൂവാറ്റുപുഴ മണ്ടലത്തിലെ വോട്ടര്‍മാരും താമസക്കാരും.
പൈങ്ങോട്ടൂര്‍ സ്വേദേശിയാണ് സിറ്റിംഗ് എംപിയായ ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കയാണ് 2014 ല്‍ ഇടുക്കിയില്‍ കന്നിമത്സരത്തിനെത്തിയത്. എല്‍ഡിഎഫിലെ ഫ്രാന്‍സീസ് ജോര്‍ജിനോട് തോറ്റെങ്കിലും 2019ല്‍ 171053 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇക്കുറിയും ജോയ്സ് ജോര്‍ജ് തന്നെയായിരുന്നു എതിര് സ്ഥാനാര്‍ത്ഥി. 130123 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു.
മൂവാറ്റുപുഴ നഗരസഭയിലെ രണ്ടാം വാര്‍ഡിലെ സ്ഥിരതാമസക്കാരനാണ് കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായിരുന്നു കെ.എം ജോര്‍ജിന്റെ മകനുമായ കെ. ഫ്രാന്‍സീസ് ജോര്‍ജ്. കേരള കോണ്‍ഗ്രസിന്റെ ആസ്ഥാനമായ കോട്ടയത്ത് 82267 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിനായി വെന്നികൊടി പാറിച്ചത്. കേരള കോണ്‍ഗ്രസ് (ജോസ് വിഭാഗം) നേതാവും സിറ്റിംഗ് എംപിയുമായിരുന്ന തോമസ് ചാഴിക്കാടനെയാണ് ഫ്രാന്‍സീസ് ജോര്‍ജ് പരാജയപ്പെടുത്തിയത്.