സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. പതിനെട്ട് വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യ വാക്സിന് നല്‍കാനായി 1000 കോടി അനുവദിക്കും. 500 കോടി അനുബന്ധമായി നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
കൊവിഡ് വാക്സിന് നിര്‍മാണ മേഖലയിലേക്ക് കേരളം കടക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഏത്രയും വേഗം തന്നെ ഗവേഷണം ആരംഭിക്കും. വാക്സീന് നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പത്തുകോടി ബജറ്റില്‍ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.
എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷന്‍ വാര്‍ഡ്. പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ എല്ലാ മെഡി. കോളജുകളിലും പ്രത്യേക ബ്ലോക്ക്. കോഴിക്കോട്, തിരുവനന്തപും മെഡി. കോളജുകളില്‍ ഐസലേഷന്‍ ബ്ലോക്കിന് 50 കോടി. പീഡിയാട്രിക് ഐസിയുകളിലെ ബെഡുകള്‍ കൂട്ടും, ഐസലേഷന്‍ വാര്‍ഡുകള്‍ നിര്‍മിക്കും. കേരളത്തില്‍ 150 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും.
കോവിഡ് പ്രതിസന്ധി നേരിടാന്‍ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 കോടി. 8900 കോടി നേരിട്ട് ഉപജീവനം പ്രതിസന്ധിയിലായര്‍ക്ക്, 2800 കോടി പലിശ സബ്സിഡി.
കേന്ദ്രത്തിന് വിമര്‍ശനം, വാക്സീന് നയം കോര്‍പറേറ്റ് കൊള്ളയ്ക്ക് അവസരം നല്കി. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രബജറ്റെന്ന് ധനമന്ത്രി. രണ്ടാംതരംഗം പുതിയ സ്ഥിതി സൃഷ്ടിച്ചു, മൂന്നാം വരവിന്റെ ആശങ്കയും പരിഗണിക്കും. ആരോഗ്യം, ഭക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. കേരളം ഒറ്റക്കെട്ടായി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. ഇതിന് ഒന്നാം പിണറായി സര്‍ക്കാര്‍ നേതൃത്വം നല്കി. മുന്‍സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വരുമാനത്തില്‍ 18.77% ഇടിവ്. വലിയ തോതില്‍ വായ്പയെടുത്തു, സംസ്ഥാനങ്ങളുടെ ധനക്കമ്മി കൂടി. കേന്ദ്രത്തിന് വിമര്‍ശനം, കേന്ദ്രസഹായത്തിനുള്ള മാനദണ്ഡങ്ങള്‍ അശാസ്ത്രീയമെന്ന് ധനമന്ത്രി.