കോഴിക്കോട്: മുസ്ലിംലീഗ്. മൂന്നാം സീറ്റ് വിവാദം അവസാനിപ്പിക്കുന്നു. മുസ്ലിം ലീഗിനെ പ്രകോപിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ആരുടേയും പ്രകോപനത്തില്‍ വീഴരുതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയം ശരിയുടെ നിലപാടാണ്. കൂടിയാലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. അതില്‍ ദൈവഹിതമുണ്ട്. ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വലിയ ലക്ഷ്യങ്ങള്‍ മറക്കരുതെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.
പൊന്നാനിയിലെ സമസ്ത വോട്ട് സമസ്ത വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന കെ എസ് ഹംസയുടെ പരാമര്‍ശം അവകാശ വാദം സാദിഖലി തങ്ങള്‍ തള്ളി. സമസ്തയ്ക്ക് വോട്ട് കച്ചവടമില്ലെന്നും തങ്ങള്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. ഏത് വന്മരത്തെ വീഴ്ത്താനും ചെറിയ വാള് മതിയെന്നാണ് പ്രതികരണം. ലീഗിന് ഒരു പേടിയുമില്ല. ഫാസിസത്തിനെതിരായ ഏത് പോരാട്ടത്തിനും ലീഗ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.