ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്പര്യമെന്നും മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റ് വേണമെങ്കിലും നല്കാന് ബിജെപി ഒരുക്കമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
മത്സരിക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ ബിഡിജെഎസ് യോഗത്തിന് ശേഷം ചേര്‍ത്തലയില്‍ പറഞ്ഞു. മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ താല്പര്യമെന്ന് പറഞ്ഞ തുഷാര്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പമില്ലെന്ന് ആവര്‍ത്തിച്ചു. കിട്ടിയ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. എസ്എന്‍ഡിപിക്ക് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്വ് ഇല്ലെന്നും മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.