മൂവാറ്റുപുഴ: ഹര്‍ത്താലിന്റെ മറവില്‍ ബി.ജെ.പി.നടത്തിയ അക്രമണങ്ങളില്‍ പ്രതിഷേധിച്ച് സി.പി.ഐ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. മൂവാറ്റുപുഴ നെഹ്രുപാര്‍ക്കില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി 130-ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍എം.എല്‍.എയുമായ ബാബുപോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യുട്ടീവ് അംഗം എല്‍ദോ എബ്രഹാം എം.എല്‍.എ, മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗം ടി.എം.ഹാരീസ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് വിന്‍സന്റ് ഇല്ലിയ്ക്കല്‍, കെ.എ.നവാസ്, കെ.എ.സനീര്‍, ഇ.കെ.സുരേഷ്, സീന ബോസ്, ടി.ജി.സലീം കുമാര്‍, വി.കെ.മണി, പോള്‍ പൂമറ്റം, എന്‍.എ.ബാബു, വി.എം.നവാസ്, ശിവാഗോ തോമസ്, പി.വി.ജോയി, ഇ.കെ.ഷാജി, സോയൂസ് ജേക്കബ്, പി.എം.മനോജ്, പി.ജി.ശാന്ത, കെ.ഇ.ഷാജി എന്നിവര്‍ നേതൃത്വം നല്കി.