മുവാറ്റുപുഴ : കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാരുടെ മുവാറ്റുപുഴ ബ്ലോക്ക് തല ക്യാമ്പ് ബുധനാഴ്ച നടക്കും. ഉച്ചക്ക് 2 മണിക്ക് മാറാടി വജ്ര കണ്വെന്ഷന് സെന്ററില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ താഴെ തട്ടില്‍ സജ്ജരാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. പായിപ്ര, മുളവൂര്‍, മുവാറ്റുപുഴ ടൗണ്‍, വാളകം, ആവോലി, മാറാടി എന്നി മണ്ഡലങ്ങളിലെ 91 വാര്‍ഡ് കമ്മിറ്റികളാണ് പുനഃസംഘടനയുടെ ഭാഗമായി നിലവില്‍ വന്നത്. ഈ കമ്മിറ്റികളുടെ പ്രസിഡന്റുമാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ബ്ലോക്ക് തല ക്യാമ്പിന് ശേഷം പഞ്ചായത്ത്, നഗരസഭ തലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിക്കും. മാത്യു കുഴല്നാടന് എംഎല്‍എ, ജോസഫ് വഴക്കാന്‍, മുഹമ്മദ് ഷിയാസ്, അഡ്വ. എസ് അശോകന്, അഡ്വ. ബി.എ മുത്തലിബ്, മാധ്യമ പ്രവര്ത്തകന് ജോമി പി.എല്‍, കെ.എം സലിം, എ മുഹമ്മദ് ബഷീര്‍, അഡ്വ. വര്‍ഗീസ് മാത്യു, കെ.എം പരീത്, പി.പി എല്‍ദോസ്, മുഹമ്മദ് പനക്കന്‍, ഉല്ലാസ് തോമസ്, ഹാജി പി.എസ് സലിം, പി.എം ഏലിയാസ് എന്നിവര്‍ സംബന്ധിക്കും.