തരൂരിനൊപ്പം ചേര്‍ന്നവരെ തിരഞ്ഞുപിടിച്ച് പണികൊടുക്കുന്ന പണിയുമായി കെപിസിസി. ആദ്യപണി മലപ്പുറത്ത് നിന്നുള്ള ഷാജി കാളിയേത്തിന്. ഷാജിയെ കെപിസിസി അംഗമാക്കിയ തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ജില്ലയില്‍ നിന്നും ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഒരേയൊരു ഭാരവാഹിയാണ് ഷാജി. ശശി തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും ഷാജി സജീവമായിരുന്നു. ഷാജിയെ കെപിസിസി അംഗമാക്കിയതിനെതിരെ നേരത്തെ പൊന്നാനി കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ വിശദീകരണം