കൊച്ചി : പ്രൊഫ.കെ. വി.തോമസ് വിദ്യാധനം ട്രസ്റ്റ് ഒരുക്കുന്ന മീറ്റ് ദ ലീഡേഴ്സ് ചടങ്ങില്‍ സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം 10 മണിക്കു മുമ്പ് സെയ്ന്റ് തെരെസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റില്‍ ലഭ്യമാണ്.
ഫോണ്‍ നമ്പര്‍ 9846044211/04842232530