ലക്നോ: ആറാം വിവാഹത്തിനൊരുങ്ങിയ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. ചൗധരി ബഷീറിനെതിരെയാണ് മൂന്നാം ഭാര്യ നഗ്മ പരാതിയുമായി രംഗത്തെത്തിയത്. മായാവതി സര്‍ക്കാരിന്റെ കാലത്തെ മന്ത്രിയായിരുന്നു ചൗധരി ബഷീർ.
നഗ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൗധരി ബഷീറിനെതിരെ ആഗ്രയിലെ മണ്ഡോല പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ശൈസ്ത് എന്ന് പേരുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് ഇയാള്‍ ഒരുങ്ങിയത്. സംഭവം അറിഞ്ഞ നഗ്മ, ചൗധരിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും വീട്ടില്‍ നിന്നും പുറത്താക്കി തന്നെ മൊഴി ചൊല്ലിയെന്ന് നഗ്മ പരാതിയില്‍ പറയുന്നു. വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നും ഇവര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. 2012ലാണ് നഗ്മയും ചൗധരിയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.