മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഹമ്മദ് ബഷീറിന്റെ വേര്‍പാട് തീരാദു:ഖം: പ്രതി പക്ഷ നേതാവ്
യുവ മാധ്യമ പ്രവര്കര്ത്തകന് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണം തീരാ ദുഃഖമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു കഴിഞ്ഞ 30 നു യു.ഡി എഫ് യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിനു ശേഷം ബഷീറിനെ കണ്ടിരുന്നു .വളരെ ചെറുപ്രായത്തില്‍ സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫാകാന്‍ കഴിഞ്ഞത്, മാധ്യമ രംഗത്തെ അര്‍പ്പണ ബോധത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. ബഷീറിന്റെ അകാലത്തിലുള്ള വിയോഗത്തിലൂടെ മികച്ച മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു
കാര്‍ അപകടത്തില്‍പ്പെട്ടത് ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോള്‍
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അനുശോചന കുറിപ്പ്
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നോമ്പുതുറക്ക് ക്ഷണിക്കാനെത്തിയ ബഷീറിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. അദ്ദേഹത്തിന്റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം എന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. അപകട മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.
യഥാസമയം രക്ത പരിശോധന നടത്താത്ത പോലീസിനെതിരെമനുഷ്യാവകാശ കമ്മീഷന്
കോടിയേരി അനുശോചിച്ചു
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ (കെഎം ബി ) അപകട മരണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചനം രേഖപ്പെടുത്തി. മുഹമ്മദ് ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ഇടങ്ങളില്‍ പരിചിതനും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനുമായിരുന്നു. 2004ല്‍ തിരൂരില്‍ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച ബഷീര്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായി. സൗമ്യമായ പെരുമാറ്റത്തിനുടമയായ അദ്ദേഹം മാധ്യമപ്രവര്‍ത്തന രംഗത്ത് വലിയ ഭാവിയുള്ള വ്യക്തികൂടിയായിരുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്
യുവമാധ്യമ പ്രവര്ത്തകന് കെ.മുഹമ്മദ് ബഷീറിന്റെ അകാലമരണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പത്രപ്രവര്‍ത്തന രംഗത്ത് ഇതിനോടകം ശ്രദ്ധേയനായ ബഷീര്‍ ഇനിയുമേറെ സംഭാവനകള്‍ നല്കാന് കഴിയുന്ന പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകനായിരുന്നു. ബഷീറിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ജോലി ഉള്‍പ്പെടെ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യണമെന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഉമ്മന്‍ ചാണ്ടി
സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ ആക്സ്മിക മരണം ഞെട്ടലുളവാക്കിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. എല്ലാവരോടും സ്നേഹത്തോടും സന്തോഷത്തോടും കൂടി പെരുമാറുന്ന ബഷീര്‍ പത്ര പ്രവര്‍ത്തനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയന്
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമിതി അനുശോചിച്ചു.
രാഷ്ട്രദീപം ഗ്രൂപ്പിന്റെ അനുശോചനം
ഞങ്ങളുടെ സുഹൃത്തും സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായ കെ എം ബഷീറിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.