2.6 ലക്ഷം കുട്ടികള്‍ക്കാണ് കഴിഞ്ഞ തവണ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാതിരുന്നതെന്നും, അത് വലിയൊരളവുവരെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍. കഴിയുന്നത്ര കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചുവെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.
എന്നാല്‍ മന്ത്രി പറഞ്ഞ കണക്ക് തെറ്റാണെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് റിപ്പോര്‍ട്ടില്‍ 7 ലക്ഷം കുട്ടികള്‍ക്ക് പഠന സൗകര്യമില്ലെന്ന് പറയുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 40 ശതമാനം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് എത്തുന്നില്ല. പ്ലസ് ടു ക്ലാസ് തുടങ്ങി മൂന്നു മാസം കഴിഞ്ഞ് എങ്ങനെ പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്നും വി.ഡി. സതീശന് ചോദിച്ചു.
കെല്‍ട്രോണിന്റെ ലാപ് ടോപ്പ് പദ്ധതി മുന്നോട്ടു പോയില്ലെന്നും അടിയന്തര പ്രമേയ നോട്ടിസില്‍ റോജി എം. ജോണ്‍ എംഎല്‍എ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭവിട്ടില്ല.