ന്യുഡല്‍ഹി :കോണ്‍ഗ്രസിലെ നേതൃമാറ്റ കലാപങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന സൂചന പുറത്തുവന്നതോടെ മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ഗാന്ധി ആശയവിനിമയം നടത്തി.
♦പ്രധാനമായും നാലു സ്ഥാനങ്ങളെ ചെല്ലിയാണ് കോണ്‍ഗ്രസിലെ പുതിയ പ്രശനങ്ങള്‍. കെപിസിസി പ്രസിഡന്റ് ,പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍,പിന്നെ യൂത്ത് കോണ്‍ഗ്രസ് സ്ംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങളെ ചൊല്ലിയാണ് പ്രധാന തര്‍ക്കങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. ഇതിെേനാപ്പം രാജ്യസഭാ സീറ്റിനെ ചെല്ലിയും പുതിയ വിവാദം കോണ്‍ഗ്രസിന് വെല്ലു വിളിയാവുകയാണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് നേതൃമാറ്റം ആവശ്യപ്പെട്ട് എംഎല്‍എമാരടക്കമുള്ള നേതാക്കന്മാര് രംഗത്തെത്തിയിരിക്കുന്നതെന്നും ശ്രദ്ദേയമാണ്.
♦ചെങ്ങന്നൂര്‍ പരാജയത്തിന് പിന്നാലെയാണ് നേതൃമാറ്റ ആവശ്യവുമായി സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ ശക്തമായിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് എം എം ഹസ്സന് ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് എന്നിവര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും മാറ്റേണ്ടവരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട. ഇത് സംബന്ധിച്ച് വാദ പ്രതിവാദങ്ങള്‍ക്ക് ശക്തിപകര്‍ന്ന് പാര്‍ട്ടി മുഖപത്രം തന്നെ അണ്ടനും അഴകോടനും പ്രയോഗവുമായി രംഗത്തെത്തിയരുന്നു.
♦കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി പേരുകള്‍ പുറത്തു വരുന്നുണ്ടങ്കിലും കെ.സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. പ്രതിപക്ഷ നേതൃസ്ഥാനത്ത് കെ. മുരളീധരന്റെയും യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹന്നാന്റെയും പേരുകളാണ് മുന്‍ പന്തിയിലുള്ളത്. ഹൈക്കമാന്റിന് മുന്നില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ എത്തിയിരിക്കുന്നത് ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് എന്നുള്ളതാണ് സവിശേഷത. പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് ആന്റണിയും ഉമ്മന്‍ ചാണ്ടിയും സമ്മതമറിയിച്ച് കഴിഞ്ഞുവത്രെ. തിടുക്കപ്പെട്ട തീരുമാനം ഉണ്ടാകുമെന്നുറപ്പായതോടെ രമേശ് ചെന്നിത്തല രംഗത്തു വന്ന് കഴിഞ്ഞു. സ്ഥാനമാറ്റം സംബന്ധിച്ച തീരുമാനങ്ങള്‍ക്ക് ഹൈക്കമാന്റ് തത്വത്തില്‍ അംഗീകാരം നല്‍കിയതായും സൂചനയുണ്ട്.
♦സ്ഥാനമാനങ്ങള്‍ നഷടമാവുന്ന മുതിര്‍ന്ന നേതാക്കളില്‍ തങ്കച്ചനൊഴികെ എല്ലാവരെയും പുനരധിവാസം ഉറപ്പാക്കിയുള്ള ഫോര്‍മുലയാണ് ഒരുങ്ങുന്നത്. ഹസനും രമേശും എഐസിസി ഭാരവാഹികളാവുമെന്ന സൂചനയും നേതൃത്വം നല്‍കുന്നുണ്ട്. ഹസന്റെ കാര്യത്തില്‍ മാത്രമാണ് അവ്യക്തത നിലനില്‍ക്കുന്നത്.