ജയ്പുര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. സൈന്യം മുഴുവന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പമാണെന്നയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജയ്പൂരില്‍ പ്രചാരണത്തിനിടെയായിരുന്നു റാത്തോഡിന്റെ പ്രസ്താവന.
സൈന്യം പൂര്‍ണമായും ബിജെപിക്കും മോദിക്കുമൊപ്പമാണ് നില്‍ക്കുന്നത്. യാതോരു ലാഭവും പ്രതീക്ഷിച്ചല്ല അവര്‍ അങ്ങനെ നില്‍ക്കുന്നത്. അവരുടെ അവസ്ഥ തനിക്ക് അറിയാമെന്നും റാത്തോഡ് പറഞ്ഞു.
ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സൈന്യത്തെ ഉപയോഗിക്കുന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍. അതേസമയം യുപിഎ ഭരണകാലത്ത് ആറ് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ റാത്തോഡ് തള്ളി. താന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണെന്നും അവിടെ എന്ത് നടന്നിട്ടുണ്ടെന്നും ഇല്ലെന്നും തനിക്ക് അറിയാമെന്നും റാത്തോട് കൂട്ടിച്ചേര്‍ത്തു. അതേസമയം റാത്തോടിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.