കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കോട്ടയത്ത് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എന്‍സിപി നേതൃത്വം അറിയിച്ചു. അവസാനം നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റില്‍ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.
പാലാ നിയോജകമണ്ഡലത്തെ നിയമസഭയില്‍ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ എം മാണി മാത്രമാണ്. 1965 മുതല്‍ 13 തവണ അദ്ദേഹം പാലായില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇടതുപക്ഷം സ്ഥിരമായി എന്‍സിപിക്ക് നല്കിയ സീറ്റായ പാലായില്‍ മൂന്ന് തവണ മാണി സി കാപ്പന് കെ എം മാണിക്കെതിരെ മത്സരിച്ചിട്ടുണ്ട്.