പത്തനംതിട്ട: ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വ്യാഴാഴ്ച വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും. സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. 282 കേസുകള്‍ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
20 കേസുകള്‍ ഉണ്ടെന്നായിരുന്നു ആദ്യം സുരേന്ദ്രന് നല്കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നത്. ക്രിമിനല്‍ കേസുളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ബിജെപി നീക്കം. ഇന്നോ നാളെയോ പുതിയ പത്രിക സുരേന്ദ്രന് സമര്‍പ്പിക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.