പൊന്നാനി: പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി വി അന്‍വറിന്റെ വോട്ടഭ്യര്‍ത്ഥന, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്‍ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത് വിവാദമാവുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമായി കുശലം പറയുന്ന ചിത്രമാണ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘വഴികാട്ടിയായി അങ്ങുള്ളപ്പോള്‍ വിജയം സുനിശ്ചിതമാണ് സഖാവേ. സഖാവ് പാലോളിക്കൊപ്പം’ എന്ന കുറിപ്പോടെയായിരുന്നു അന്‍വറിന്റെ പോസ്റ്റ്.