പഴയരിക്കണ്ടത്തെത്തിയ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിനെ കുടിയേറ്റ കര്‍ഷകനായ കാതര് മുകളയില്‍ ജോണി പാളത്തൊപ്പി അണിയിച്ച് സ്വീകരിക്കുന്നു.
നെടുങ്കണ്ടം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് വ്യാഴാഴ്ച ( 4-4-19) നെടുങ്കണ്ടം നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. വണ്ടന്മേട്, കരുണാപുരം, നെടുങ്കണ്ടം , പാമ്പാടും പാറ, ഇരട്ടയാര്‍ പഞ്ചായത്തുകളിലാണ് പര്യടനം. രാവിലെ 7.30 ന് കടശിക്കടവില്‍ നിന്നാരംഭിക്കുന്ന പര്യടനം രാത്രി 7.30 ന് മഞ്ഞപ്പെട്ടിയില്‍ സമാപിക്കും.