സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് മൂന്നിന് ഡി.സി.സി പ്രസിഡന്റുമാര്‍ ഉപവാസം അനുഷ്ഠിക്കും. സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മൂന്നിന് ഉപവാസം അനുഷ്ഠിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.