തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ഥിയാകണമെന്ന് മണ്ഡലം കമ്മിറ്റി. കുമ്മനത്തിന്റെ പേര് ഒന്നാമതായി നിര്‍ദേശിച്ച പട്ടിക മണ്ഡലം കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പു സമിതിക്കു കൈമാറി. കുമ്മനം ഉള്‍പ്പെടെ ആറുപേരുടെ പട്ടികയാണ് മണ്ഡലം കമ്മിറ്റി കൈമാറിയിട്ടുള്ളത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിനോടു പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് കുമ്മനം കാഴ്ചവച്ചതെന്നും ഇത് ഉപതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലിയിരുത്തല്‍.
വി.വി. രാജേഷ്, ജെ.ആര്.പദ്മകുമാര്‍, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന് എന്നിവരുടെ പേരുകളും മണ്ഡലം കമ്മിറ്റി മുന്നോട്ടുവച്ച പട്ടികയിലുണ്ട്. ഇതില്‍ മൂന്ന് പേരുകളാകും സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തിന് അയക്കുക.