കാസര്‍കോട്: കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുകൊടുത്ത വിളിച്ചുകൊടുത്ത അബ്ദുല്‍ സലാമിനും പുറമേ മുദ്രാവാക്യം ഏറ്റുവിളിച്ച അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെകൂടി സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകും. മുദ്രാവാക്യം വിളിക്കുന്നത് തടയാതിരുന്ന വൈറ്റ് ഗാര്‍ഡ് ജില്ലാ നേതൃത്വത്തെ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ജൂലായ് 25-ന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പുര്‍ ഐക്യദാര്‍ഢ്യറാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നത്. തുടര്‍ന്ന് പരാതി ഉയര്‍ന്നതോടെ യൂത്ത് ലീഗിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.