മുംബൈ: അജിത് പവാര്‍ 29 എംഎല്‍എമാരുമായി എന്‍സിപി വിട്ടു. ബിജെപി – ശിവസേന സഖ്യത്തിനൊപ്പം ചേര്‍ന്നു. എന്‍സിപിയിലെ തലമുറ മാറ്റത്തെ തുടര്‍ന്ന് അജിത് പവാറിനെ പിന്തള്ളി മകള്‍ സുപ്രിയ സുലെയെയാണ് ശരദ് പവാര്‍ നിയോഗിച്ചത്. ഇതേ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയാണ് പിളര്‍പ്പില്‍ കലാശിച്ചത്. പ്രതിപക്ഷത്തായിരുന്നു അജിത് ഇതോടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭരണ സാരഥ്യത്തിലേയ്ക്ക് എത്തും.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയില്‍ എന്‍സിപി നിയമസഭാംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. അവിടെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ എന്നിവരും പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശരദ് പവാര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.