മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ജനകീയ എംഎല്‍എ ഡോ. മാത്യു കുഴല്നാടന് നിയമാസഭാംഗം ആയി ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു. മുവാറ്റുപുഴക്ക് പുതിയ ദിശാബോധം നല്‍കാനും മുടങ്ങി കിടന്ന പദ്ധതികള്‍ പുനരാരംഭിക്കുവാനും കഴിഞ്ഞ ഒരു വര്‍ഷമാണ്. എംഎല്‍എ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നടത്തിയ ഇടപെടലുകള്‍, പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പൊതു സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും മുന്നില്‍ എത്തിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍, പൊതുവായിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ എല്ലാം ഫലപ്രാപ്തിയില്‍ എത്തുമെന്നതില്‍ യാതൊരു സംശയവും ഇല്ല.
കോവിഡ് കാലഘട്ടത്തില്‍ സമൂഹത്തിന് വേണ്ടി ഏറ്റവും നിസ്തുലമായ സേവനം നടത്തിയവരാണ് ആശ പ്രവര്‍ത്തകര്‍. സാമ്പത്തിക പ്രയാസം നേരിടുന്ന ആശ പ്രവര്‍ത്തകര്‍ക്കായി സ്പര്‍ശം എന്ന പേരില്‍ ഒരു പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഗുണഭോക്താവ് മാറാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയായ പ്രസന്ന ശശിയാണ്. വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രസന്ന ചോര്‍ന്നൊലിക്കുന്ന ഒരു കുഞ്ഞു വീട്ടില്‍ പടുത വലിച്ചു കെട്ടി അടച്ചുറപ്പില്ലാതെ കഴിയുകയായിരുന്നു.
അവരുടെ മകള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മൊബൈല്‍ ഫോണ്‍ നല്കാന് എത്തിയപ്പോള്‍ ആണ് ഈ ദയനീയ ഞാന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ കുടുംബത്തിന്റെ ദയനീയമായ അവസ്ഥ മനസിലാക്കുന്നത്. ഭര്‍ത്താവ് ശശി ഒരു വര്‍ഷം മുമ്പ് വൃക്ക രോഗം മൂലം മരണപ്പെട്ടിരുന്നു. കടബാധ്യത മൂലം നട്ടം തിരിഞ്ഞ അവര്‍ വീട് പണിക്കായി 900 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ തറ പണിത് ഇട്ടിരുന്നു. അവരുടെ ജീവിതം മനസിലാക്കിയാണ് എല്ലാവരും ആയി കൂടിയാലോജിച്ചു വീട് പണിത് നല്കാന് തീരുമാനിച്ചതും.
ഭവന നിര്‍മ്മാണത്തിനായി ആകെ ചെലവായ 9.45 ലക്ഷം രൂപയില്‍ 4.5 ലക്ഷം രൂപ മാത്യു കുഴല്നാടന് നല്കി. ബാക്കി മാറാടി പഞ്ചായത്തിലെ സ്നേഹനിധികളായവര് പണമായും വീട് നിര്‍മ്മാണത്തിനുള്ള വസ്തുക്കളായും നല്കി സഹായിച്ചു മനോഹരമായ ഈ വീട് പണി പൂര്‍ത്തികരിച്ചു. ഈ ഭവനത്തിന്റെ നിര്‍മാണ ചുമതല ജിക്കു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് ടീമിനായിരുന്നു. താനും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബിയും സാമ്പത്തിക കാര്യങ്ങള്‍ നോക്കിയെങ്കിലും നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ചത് ജിക്കു ആയിരുന്നു എന്നുള്ളത് എടുത്ത് പറയുന്നതായി എംഎല്‍എ പറഞ്ഞു.
നിര്‍മ്മാണം ഏല്‍പ്പിച്ച എറണാകുളം ഡിസ്ട്രിക്ട്കോണ്ട്രാക്ടേഴ്സ് & ലേബര്‍സ് സൊസൈറ്റി കൃത്യ സമയത്ത് നിര്‍മ്മാണം പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയില്‍ സഹകരിച്ച, സഹായങ്ങള്‍ നല്കിയവരോടും എംഎല്‍എ നന്ദി അറിയിച്ചു. ജൂലൈ 3, ഞായര്‍ വൈകിട്ട് 4 മണിക്ക് മാറാടി വജ്ര ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതിശന് നിര്‍വഹിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.