കൊച്ചി: ഏതുസമയത്തും പ്രവര്‍ത്തകര്‍ക്ക് ആശ്രയിക്കാവുന്ന സംസ്ഥാനത്തെ വിരലില്‍ എണ്ണാവുന്ന നേതാക്കളില്‍ പ്രമുഖനായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രവര്‍ത്തന ശൈലി കൊണ്ടും പ്രവര്‍ത്തകരെ ചേര്‍ത്തുപിടിക്കുന്ന രീതി കൊണ്ടും നേതാക്കള്‍ക്കിടയിലെ വ്യത്യസ്ഥന്‍ . നിലപാടുകളിലെ കണിശത അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കുന്ന മറ്റുള്ളവര്‍ മാതൃകയാക്കേണ്ട വേറിട്ട വ്യക്തിത്വം. ഇതെല്ലാമാണ് വിഡി സതീശന് എന്നാണ് പ്രവര്‍ത്തര്‍ വിടിക്ക് നല്കുന്ന വിശേഷണങ്ങള്‍.
ഏത് തിരക്കിനിടയില്‍ പെട്ടുപോയാലും വരുന്ന ഫോണ്‍ കോളുകള്‍ക്കെല്ലാം കൃത്യമായ മറുപടി നല്കാന് സമയം കണ്ടെത്തുന്ന വീഡി പ്രവര്‍ത്തകര്‍ക്ക് നേതാവ് എന്നതിലുപരി കുടുംബമാണ്. വിഡി സതീശന്റെ അറുപതാം ജന്മദിനത്തില് അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് ഉമ്മര്‍ ചെരിപ്പൂര്. സാധാരണ പ്രവര്‍ത്തകനായ തന്റെ ഫോണ്‍കോളിന് അദ്ദേഹം നല്കിയ വില തന്നെഅത്ഭുതപ്പെടുത്തിയതായി അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു. ഇത്തരം നേതാക്കളാണ് പ്രവര്‍ത്തകര്‍ക്ക് ആവേശവും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.
ഉമ്മര്‍ ചെരിപ്പൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഞാന്‍ ഇന്ന് 12 മണിക്ക് പ്രതിപക്ഷ നേതാവിനെ വിളിച്ചു. സര്, ഒരു മീറ്റിംഗില്‍ ആണെന്ന് മറുപടി ലഭിച്ചു. ഞാന്‍ ജുമുഅ നിസ്ക്കാരം കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ 1.20 ന് പ്രതിപക്ഷ നേതാവിന്റെ മിസ്ക്കോള്‍ ഫോണില്‍ കിടക്കുന്നുണ്ട്. ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എന്നെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മറക്കാതെ തിരിച്ചു വിളിച്ചിരിക്കുന്നു. ഒരു സാധാരണ ഇജങ പ്രവര്ത്തകന് മുഖ്യമന്ത്രിയെ / പാര്‍ട്ടി സെക്രട്ടറിയെ സ്വന്തം ആവശ്യത്തിന് വിളിച്ചാല്‍ തിരിച്ചു വിളിക്കുമോ…..? കേരളത്തിലെ എത്ര പൊതു പ്രവര്‍ത്തകര്‍ക്ക് ഈ ഗുണം അവകാശ പെടാന്‍ കഴിയും. കേരളത്തിലെ പൊതു പ്രവര്‍ത്തകരില്‍ പലരെ കുറിച്ചും സ്വന്തം അണികള്‍ തന്നെ പറയുന്ന പരാതി വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്യില്ല എന്നാണ്. ഇത് ഒരു പോസ്റ്റ് ആക്കണം എന്ന് തീരുമാനിച്ചതും അത് കൊണ്ടാണ്. കേരളത്തിന്റെ ജനപക്ഷ നേതാവിന് ഇന്ന് ജന്മദിനമാണ്. പ്രിയ നേതാവിന് ജന്മദിന സന്തോഷങ്ങള്‍