മുവാറ്റുപുഴ: ഇന്ത്യാ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ഡോ. മാത്യു കുഴല്നാടന് എം എല്‍ എ. ഇടുക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാളകം മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോളിമോന് ചുണ്ടയില്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി കെ എം സലിം, ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്, അഡ്വ വര്‍ഗീസ് മാത്യു, പി.എം ഏലിയാസ് ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍, നേതാക്കളായ കെ എം മാത്തിക്കുട്ടി, പായിപ്ര കൃഷ്ണന്, എം.എസ് സുരേന്ദ്രന്, മോള്‍സി എല്‍ദോസ്, ജോണ്‍ പി.എ, സാറാമ്മ ജോണ്‍, കെ.ഒ. ജോര്‍ജ്, സാബു വാഴയില്‍, ഒ.വി.ബാബു, വി.വി ജോസ്, കെ.വി. ജോയി, തോമസ് ഡിക്രൂസ് കെ.പി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു