കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ജെബി മേത്തര്‍ എം പിയെ റോഡിലൂടെ വലിച്ചിഴച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയുടെ ശക്തിയില്‍ നൂറു മീറ്റര്‍ അകലേക്ക് തെറിച്ചു വീണ യുവതിയുടെ താടിയെല്ലിന് ഗുരുതര പരുക്കേറ്റു.
പരുക്കേറ്റ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കളമശേരി പൊലീസിന്റേതുള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ നടപടികളില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രധാനമായും കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിക്കെതിരായ പൊലീസ് അതിക്രമത്തില്‍ നടപടിയെടുക്കാത്തത് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.